KOYILANDY DIARY.COM

The Perfect News Portal

കർണാടക സംവരണ ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ല; മന്ത്രി പി രാജീവ്

കർണാടക സംവരണ ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് മന്ത്രി പി രാജീവ്. മണ്ണിൻ മക്കൾ വാദം നേരത്തെ തള്ളിക്കളഞ്ഞതാണ് എന്നും മന്ത്രി പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ പോലും അംഗീകരിക്കുന്നത് കണ്ടു. ഒട്ടേറെ മലയാളികൾ കർണാടകത്തിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ മെറിറ്റ് നോക്കി ആരെയും റിക്രൂട്ട് ചെയ്യാൻ അവസരമുണ്ട്. മെറിറ്റിൻ്റെയും സ്കില്ലിൻ്റെയും അടിസ്ഥാനത്തിലാണ് കേരളം ആളുകളെ തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ സംവരണത്തിൻ്റെ ആവശ്യമില്ല.

Share news