KOYILANDY DIARY.COM

The Perfect News Portal

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. 12 വർഷം മുൻപ് ഹോട്ടലിൽവെച്ച് രഞ്ജിത്ത് പീഡിപ്പിച്ചുവെന്നായിരുന്നു യുവാവിന്റെ പരാതി. ആദ്യം മുതൽ തന്നെ യുവാവിന്റെ പരാതിയിൽ പൊലീസിന് സംശയമുണ്ടായിരുന്നു. മാത്രവുമല്ല തെളിവുകളുടെ അഭാവവും നിലനിന്നിരുന്നു.

 

എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നുമായിരുന്നു സ്റ്റേ അനുവദിച്ചുള്ള വിധി പകർപ്പിൽ കോടതി വ്യക്തമാക്കിയത്. പരാതിയില്‍ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസിൽ രഞ്ജിത്തിനെതിരെയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ കോടതി തടഞ്ഞിരുന്നു.

Share news