‘കർമ്മയോദ്ധ’യുടെ തിരക്കഥാ മോഷണക്കേസ്: തിരക്കഥാകൃത്തിന് മേജർ രവി 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
.
മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. മേജർ രവി തിരക്കഥ മോഷ്ടിച്ചത് ആണെന്ന തിരക്കഥാകൃത്ത് റെജി മാത്യൂവിന്റെ പരാതിയിൽ ആണ് കോടതി ഉത്തരവ്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാനും കോടതി ഉത്തരവിട്ടു. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരക്കഥാകൃത്തിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. 2012 ലായിരുന്നു സിനിമ റിലീസ് ആയത്.

കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ചാണ് റിലീസിന് ഒരു മാസം മുൻപ് റെജി മാത്യു പരാതി നൽകിയത്. ഇതിനെ തുടർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി റിലീസ് ചെയ്യാൻ കോടതി നിർദേശിച്ചു. എന്നാൽ, കോടതി ഉത്തരവ് ലംഘിച്ച്, സ്ക്രിപ്റ്റ് റൈറ്റർമാരുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്ത് സിനിമ റിലീസ് ആയി. ഇത് ചൂണ്ടിക്കാട്ടിയാണ് 40 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്.




