കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

കൊയിലാണ്ടി: പൂർവ്വ സൈനിക് സേവാ പരിഷത്ത് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വെച്ചാണ് ആഘോഷിച്ചത്. പുനത്തിൽ രാഘവൻ നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മോഹനൻ ടി.സി അധ്യക്ഷത വഹിച്ചു.

ക്യാപ്റ്റൻ മനോജ് മുഖ്യഭാഷണം നടത്തി. ചടങ്ങിൽ ഭാരതാംബക്കു മുന്നിൽ വിദ്യാർത്ഥികളും വിമുക്തഭടൻമാരും പുഷ്പാർച്ചന നടത്തി. വന്ദേ മാതര ഗാനാലാപനം, ദേശഭക്തിഗാനം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പായസ വിതരണവും നടത്തി. ഹെഡ്മാസ്റ്റർ കെ.കെ മുരളി, വിദ്യാലയപ്രസിഡണ്ട് അനിൽ അരങ്ങിൽ, മാതൃസമിതി വൈസ് പ്രസിഡണ്ട് നിമിഷ എന്നിവർ നേതൃത്വം നൽകി. സിക്രട്ടറി പങ്കജാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീകല സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
