പറയമ്പത്ത് താഴെ കാരയാട് അമ്പലം നടപ്പാത ഉദ്ഘാടനം ചെയ്തു

കാരയാട്: പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ ടി പി രാമകൃഷ്ണൻ അവർകളുടെ പ്രാദേശിക വികസന ഫണ്ട് 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് ഫണ്ട് 10 ലക്ഷം രൂപയും ഉപയോഗിച്ച് നിർമ്മിച്ച പറയമ്പത്ത് താഴെ കാരയാട് അമ്പലം നടപ്പാതയുടെ ഉദ്ഘാടനം ടി പി രാമകൃഷണൻ എം എൽ എ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ അദ്ധൃക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രജനി, പന്തലായനി ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ്, വാർഡ് മെമ്പർമാരായ എം കെ നിഷ, എ.കെ ശാന്ത, ഒ.കെ ബാബു, ഇ എം രാജൻ, പത്മനാഭൻ വി എം, പ്രദീപൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സുബോധ് കെ ആർ സ്വാഗതവും. കെ ഭാസ്കരൻ നന്ദിയും പറഞ്ഞു.
