കാപ്പാട് – പൂക്കാട് റോഡ് (ഗൾഫ് റോഡ്) പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാപ്പാട് അങ്ങാടിയെ പൂക്കാടുമായി ബന്ധപ്പെടുത്തുന്ന 1.6 കി.മീ നീളമുള്ള കാപ്പാട് – പൂക്കാട് റോഡിൻ്റെ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. വെള്ളക്കെട്ട് മൂലം തകർന്ന് യാത്രാ യോഗ്യമല്ലാതായ റോഡിന് പൊതുമരാമത്ത് നിരത്ത് വിഭാഗം നോൺ ബജറ്റ് ഇനത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് 2.6 കോടി രൂപയാണ് അനുവദിച്ചത് 1300 മീറ്ററോളം ഡ്രൈനേജും ഇരുഭാഗങ്ങളിലും ഐറിഷും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസത്തിന് ഊർജ്ജം പകരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ ജനങ്ങൾ വളരെക്കാലമായി അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.

പരിപാടിയിൽ എം എൽ എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. കൂടാതെ ജനപ്രതിനിധികളായ പി. ബാബുരാജ്, സതി കിഴക്കയിൽ, എം പി മൊയ്തീൻ കോയ, സന്ധ്യ ഷിബു, അതുല്യ ബൈജു, വി.കെ അബ്ദുൾ ഹാരിസ്, മുഹമ്മദ് ഷരീഫ്, വൽസല പുല്യേത്ത് തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു.




