കാപ്പാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി കാപ്പാട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ കെ ദാസൻ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കിണറും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 60 ലക്ഷത്തോളം രൂപ ഉപയോഗിച്ച് ടാങ്ക്, പമ്പിങ് മെയിൻ, വിതരണ പൈപ്പ് ലൈൻ, വീടുകളിലേക്കുള്ള കണക്ഷൻ എന്നിവർ ഉൾപ്പെട്ടതാണ് പദ്ധതി.
.

.
പദ്ധതി കമ്മീഷൻ ചെയ്തതോടെ 118 കുടുംബങ്ങൾക്കാണ് ശുദ്ധജലം ലഭിക്കുക.
ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ ചടങ്ങൽ അധ്യക്ഷനായിരുന്നു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ വച്ച് അസുഖബാധിതനായ കാപ്പാട് കുടിവെള്ള പദ്ധതിയുടെ മുൻ കൺവീനർ മാട്ടുമ്മൽ കൃഷ്ണനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ഉപഹാരം നൽകി.
.

.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്തീൻ കോയ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുല്ലക്കോയ വലിയാണ്ടി, എം നൗഫൽ, ആലിക്കോയ നടമ്മൽ, അനിൽകുമാർ പാണലിൽ, പി കെ വിനോദൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കുടിവെള്ള പദ്ധതിയുടെ കൺവീനർ എം സുരേഷ് കുമാർ സ്വാഗതവും ചെയർമാൻ കെ വി മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.
