KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനത്തിന്റെ അതേ നടപടിക്രമങ്ങള്‍ പുനര്‍നിയമനത്തിനും ബാധകമാക്കേണ്ട കാര്യമില്ല. എന്നാല്‍, പുനര്‍നിയമനത്തിനുള്ള അധികാരം ചാന്‍സലര്‍ക്കാണ്-കോടതി പറഞ്ഞു.

 ഇവിടെ, കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നടത്താനുള്ള നടപടിക്രമങ്ങള്‍ തന്റെ താല്‍പര്യപ്രകാരം അല്ലെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പ്രസ്താവിച്ചിട്ടുണ്ട്. ചാന്‍സലറുടെ അധികാരത്തില്‍, പുറത്ത് നിന്നുള്ള ഇടപെടലുകള്‍ അംഗീകരിക്കാനാകില്ല. 

 

അതുകൊണ്ട്, പുനര്‍നിയമനം നടത്തിയുള്ള വിജ്ഞാപനവും അത് ശരിവെച്ച ഹൈക്കോടതി ഉത്തരവും റദ്ദാക്കി അപ്പീല്‍ അനുവദിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ജെ ബി പര്‍ധിവാലയാണ് വിധി പ്രസ്താവിച്ചത്.

Advertisements
Share news