കണ്ണൂർ സർവകലാശാല സെനറ്റിലും ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാരുകാരെ തിരുകി കയറ്റി
തിരുവനന്തപുരം; കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിൽ ആർഎസ്എസ് നോമിനികളെ തിരുകി കയറ്റിയതിന് സമാനമായ രീതിയിൽ കണ്ണൂർ സർവകലാശാല സെനറ്റിലും ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാരുകാരെ തിരുകി കയറ്റിയിരിക്കുകയാണെന്ന് എസ്‌എഫ്‌ഐ. സർവകലാശാല നൽകിയ ശുപാർശ പാടെ അട്ടിമറിച്ചാണ് ആർഎസ്എസ് – കോൺഗ്രസ് പ്രവർത്തകരെ സെനറ്റ് മെമ്പർമാരാക്കിയത്. മാധ്യമ മേഖലയിൽ നിന്ന് രാജ്യാന്തര പ്രശസ് തി നേടിയ ശശികുമാർ, വെങ്കടേഷ് രാമകൃഷ് ണൻ, ദൂരദർശൻ ഡയറക് ടർ കൃഷ് ണദാസ് എന്നിവരെ ഒഴിവാക്കി ബിജെപി പത്രം ജന്മഭൂമിയുടെ ലേഖകനെയാണ് നോമിനേറ്റ് ചെയ്തത്.
അഭിഭാഷക മണ്ഡലത്തിൽ നിന്ന് ഉൾപ്പെടുത്തിയത് സംഘപരിവാർ നേതാവ് കെ കരുണാകരൻ നമ്പ്യാർ. പ്രമുഖ കായിക താരങ്ങളായ സി കെ വിനീത്, കെ സി ലേഖ, എസ് എൻ കോളേജ് കായിക വിഭാഗം മുൻ മേധാവി പ്രൊഫ. പി കെ ജഗന്നാഥൻ എന്നിവരെ ഒഴിവാക്കി കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയെയാണ് നോമിനേറ്റ് ചെയ് തത്. വ്യവസായ മണ്ഡലത്തിൽ നിന്ന് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് സ് സിഎംഡി പി കെ മായൻ മുഹമ്മദിനെ തഴഞ്ഞ് ആർഎസ്എസ് സഹയാത്രികനായ മഹേഷ് ചന്ദ്ര ബാലിഗെയെയാണ് ഉൾപ്പെടുത്തിയത്.
സർവകലാശാല നൽകിയ ശുപാർശയിൽ രണ്ട് പേരെ മാത്രമാണ് ചാൻസലർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ് തത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല കാവി വത്കരിക്കാനുള്ള ഈ നീക്കത്തെ എസ്എഫ്ഐ ശക്തമായി ചെറുക്കുമെന്നും, ചാൻസലറുടെ കാവിവത്കരണ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തുന്ന പോരാട്ടത്തിൽ കേരളത്തിലെ വിദ്യാർത്ഥി സമൂഹവും, പൊതുസമൂഹവും അണിനിരക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്‌താവനയിലൂടെ അഭ്യർത്ഥിച്ചു.