കണ്ണൂർ – കോഴിക്കോട് ദീർഘദൂര യാത്രക്കാർ ശ്രദ്ധിക്കുക
കണ്ണൂർ – കോഴിക്കോട് ദീർഘദൂര യാത്രക്കാർ ശ്രദ്ധിക്കുക. കണ്ണൂർ ജില്ലയിൽ ഇന്ന് ബസ് സമരം ചില ബസ്സ് ജീവനക്കാർക്ക് നേരെ പോക്സോ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് ബസ് സമരം പ്രഖ്യാപിച്ചത്. കാരണമില്ലാതെ തൊഴിലാളിയെ അറസ്റ്റ് ചെയ്തെന്നും കേസെടുത്തെന്നുമാണ് ബസ്സുടമകളും ജീവനക്കാരും പറുയുന്നത്. തൃശൂരിലും സമാനമായ സംഭവത്തിൽ രണ്ട് ബസ്സ് ജീവനക്കാരുടെ പേരിൽ പോലീസ് പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. ഇതോടെ ഇന്ന് ദീർഘദൂര ബസ്സുകൾ നിരത്തിലിറങ്ങിയിട്ടില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.

കണ്ണൂർ – തലശ്ശേരി
പാനൂർ – തലശ്ശേരി
വടകര -തലശ്ശേരി
കണ്ണൂർ കോഴിക്കോട്
കല്ലിക്കണ്ടി-തലശ്ശേരി
തൊട്ടിൽപ്പാലം -തലശ്ശേരി
സെ:പൊയിലൂർ-തലശ്ശേരി
ചെണ്ടയാട് -തലശ്ശേരി
ചെറുവാഞ്ചേരി – തലശ്ശേരി
കൂത്തുപറമ്പ് -പാനൂർ
മാഹിപ്പാലം – പാനൂർ
വടകര -പാനൂർ
കണ്ണൂർ – കൂത്തുപറമ്പ് എന്നീ റൂട്ടുകളിൽ ദീർഘദൂര ബസ്സുകൾ ഓടുന്നില്ല.
