കണ്ണൂര്‍ കോര്‍പറേഷന്‍ സീറ്റ് വിഭജനം; കോണ്‍ഗ്രസ്സ്- മുസ്ലിം ലീഗ് തര്‍ക്കം രൂക്ഷം
.
കണ്ണൂര്‍ കോര്‍പറേഷന്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ്- മുസ്ലിം ലീഗ് തര്‍ക്കം രൂക്ഷം. രണ്ടാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിയേണ്ട അവസ്ഥയുണ്ടായി. മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് കോണ്‍ഗ്രസിനെ ചൊടുപ്പിച്ചതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിയേണ്ട സ്ഥിതിയുണ്ടായത്.

നാല് സീറ്റുകള്‍ കൂടുതല്‍ വേണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി. ചര്‍ച്ച തുടരുമെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി അറിയിച്ചു. അതേസമയം സൗഹാര്‍ദ്ദപരമായ ചര്‍ച്ചയാണ് നടക്കുന്നതെന്നാണ് ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ് വ്യക്തമാക്കുന്നത്.
Advertisements




