KOYILANDY DIARY

The Perfect News Portal

കണ്ണൂർ ചെറുപുഴയിൽ കാൻസർ ബാധിതയായ അമ്മയെ കൊല്ലാൻ ശ്രമിച്ചു; മകൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മകൻ അമ്മയെ കൊല്ലാൻ ശ്രമിച്ചതായി പരാതി. കോട്ടയിൽ വീട്ടിൽ നാരായണിയെ (68) മകൻ സതീശനാണ് കൊല്ലാൻ ശ്രമിച്ചത്. സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.