കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മഹോത്സവം ആരംഭിച്ചു
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം ഡിസംബർ 22ന് കൊടിയേറും. 27 ന് സമാപിക്കും. ശുദ്ധി ക്രിയകൾ, ആചാര്യവരണത്തോടെയായിരുന്നു തുടക്കം. 21ന് രാവിലെ മഹാമൃത്യുഞ്‌ജ്‌യ ഹോമം, വൈകീട്ട് സർപ്പബലി. ഭഗവതി സേവ 22ന് രാവിലെ മഹാഗണപതി ഹോമം, കലവറ നിറക്കൽ സമാരംഭം, 11 മണിക്ക് നടക്കുന്ന തന്ത്രി മഠം, ഊട്ടുപുര എന്നിവയുടെ തറക്കല്ലിടൽ കർമത്തിനും ദീപാരാധനക്ക് ശേഷം നടക്കുന്ന കൊടിയേറ്റത്തിനും തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.

തുടർന്ന് സരിഗ മ്യൂസിക്ക് കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തി ഗാനമേള, 23ന് രാത്രി 8 മണിക്ക് അയ്യപ്പന് കോമരത്തോടു കൂടിയ വിളക്ക്, 24ന് വൈകീട്ട് 6-30ന് നൃത്തസന്ധ്യ, 25ന് രാത്രി 8 മണിക്ക് യുവർ ചോയ്സ് കാലിക്കറ്റ് ഒരുക്കുന്ന സ്റ്റേജ് ഷോ, 26ന് വൈകീട്ട് 6 മണിക്ക് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം, രാത്രി 8 മണിക്ക് പള്ളിവേട്ട, 27 ന് രാവിലെ 8 മണിക്ക് കുളിച്ചാറാട്ട്, ശേഷം പാണ്ടിമേളത്തോടു കൂടിയുളള മടക്കെഴുന്നള്ളിപ്പ്, കൊടിയിറക്കൽ, 12 മണിക്ക് ആറാട്ടു സദ്യ. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുത്തവർ സുനിൽകുമാർ പി.ടി, പത്മനാഭൻ ധനശ്രീ, സ്വാമി ദാസൻ, ഭാസ്ക്കരൻ അശ്വനി, രാജീവൻ വി, ഹരിഹരൻ പൂക്കാട്ടിൽ.
