കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്ര പ്രതിഷ്ഠാദിനം ജൂലായ് 7ന്

കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം ജൂലായ് 7 തിങ്കളാഴ്ച ക്ഷേത്രം തന്ത്രി പെരുമ്പള്ളി ഇല്ലം പ്രദീപൻ നമ്പൂതിരിയുടേയും, മേൽശാന്തി മരക്കാട്ട് ഇല്ലം ധനീഷ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നതാണ്.
ഗണപതി ഹോമം, ഉഷ പൂജ, കലശപൂജ, കൂട്ടപ്രാർത്ഥന, മീത്തൽ ഗുളികന് വിശേഷാൽ വാർഷികപൂജ, ഉച്ചപൂജ, പ്രസാദ ഊട്ട് വൈകീട്ട് ദീപാരാധന, സുദർശന ഹോമം, ഭഗവതിസേവ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
