KOYILANDY DIARY.COM

The Perfect News Portal

മണ്ഡലത്തിലെ അഞ്ച് അണ്ടർപ്പാസുകളുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ.

കൊയിലാണ്ടി മണ്ഡലത്തിലെ അഞ്ച് അണ്ടർപ്പാസുകളുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. സർവ്വീസ് റോഡുകളുടെ പണി പൂർത്തിയായാൽ ഉടൻതന്നെ അണ്ടർപ്പാസുകളുടെ പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. ഇതിനായി ഓരോ പ്രവൃത്തിക്കും പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പൂക്കാട്, പൊയിൽക്കാവ്, ആനക്കുളം, മൂടാടി, തിക്കോടി എന്നിവിടങ്ങളിലാണ് എം.എൽ.എ.യുടെ ഇടപെടലിൻ്റെ ഭാഗമായി അണ്ടർപ്പാസുകൾ അനുവദിച്ച്കിട്ടിയത്.

6 മാസങ്ങൾക്ക് മുമ്പേ അണ്ടർപ്പാസുകൾ അനുവദിച്ചുകൊണ്ട് ദേശീയപാതാ അതോറിറ്റി ഉത്തരവിറക്കിയിരുന്നതായും എം.എൽ.എ പറഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊതുമരാമത്ത് ടൂറിസം മകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും ദേശീയപാതാ അതോറിറ്റിയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തതിൻ്റെ ഫലമായാണ് മണ്ഡലത്തിൽ 5 അണ്ടർപ്പാസുകൾ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.

നിലവിൽ അഞ്ച് അണ്ടർപ്പാസുകളുടെയും സോയിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വർക്കുകൾ ടെണ്ടറിലേക്ക് കടന്നിരിക്കുകയാണ്. സർവ്വീസ് റോഡിൻ്റെ പ്രവർത്തി മഴകാരണം കുറച്ച് വൈകിയതായും അടുത്ത ദിവസം തന്നെ ഈ പ്രൃത്തി പൂർത്തിയാക്കി അണ്ടർപ്പാസിൻ്റെ പ്രവർത്തി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.

Advertisements
Share news