KOYILANDY DIARY.COM

The Perfect News Portal

കമൽഹാസൻ രാജ്യസഭയിലേക്ക്

മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. എം.കെ. സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് മന്ത്രി ശേഖർ ബാബു കമലിനെ കണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമൽഹാസൻ രാജ്യസഭയിലേക്ക് എത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. 

മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ചിട്ടുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയം അറിഞ്ഞ കമൽഹാസൻ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കൊപ്പം നിൽകുമെന്ന നിലപാടായിരുന്നു അന്ന് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് കോൺഗ്രസിന്റെ ഏതേലും ഒരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ ഘട്ടത്തിൽ ലോക്സഭയിലേക്ക് പോകാൻ കമൽഹാസൻ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ജൂലൈയിൽ വരുന്ന ഒഴിവിൽ രാജ്യസഭയിലേക്ക് എത്തിക്കാനാണ് തീരുമാനം.

Share news