KOYILANDY DIARY.COM

The Perfect News Portal

കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്‍റെ സുഹൃത്ത് പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ തമിഴ്നാട് പൊലീസ് കസ്റ്റഡിലെടുത്തു.

കേസിൽ നേരത്തെ പിടിയിലായ അമ്പിളി (സജികുമാർ 55) യെ കളിയിക്കാവിളയിൽ  ഇരുവരും ചേർന്നാണെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോകുന്നതിനു മുൻപായി പാറശാല സ്വദേശിയായ സുനിൽ പ്രദീപിനെ ഫോൺ ചെയ്തിരുന്നു. ഒളിവിലുള്ള രണ്ടാം പ്രത്രി സുനിലിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. 

 

കസ്റ്റഡിയിൽ എടുത്ത പ്രദീപിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്യുകയാണ്. സുനിൽ കേരളത്തിലുണ്ടെന്നാണ് വിവരം. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനാണ് ഇയാൾ. അമ്പിളിക്ക് കൊലപാതകം നടത്താനുള്ള ആയുധം നൽകിയത് സുനിലാണ്. തിങ്കളാഴ്ച രാത്രിയാണ് കാറിൻ്റെ ഡ്രൈവിങ് സീറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി അമ്പിളി പിടിയിലാകുകയായിരുന്നു.

Advertisements
Share news