കലമുടയ്ക്കൽ സമരവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: സപ്ലൈകോ സ്റ്റോറിൽ സബ്സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചെന്നാരോപിച്ച് കലമുടയ്ക്കൽ സമരവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കോൺഗ്രസ് നോർത്ത് മണ്ഡലത്തിലെ 121, 122, 123 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സമരം കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി ഉദ്ഘാടനം ചെയ്തു. 121-ാം ബൂത്ത് പ്രസിഡൻറ് റീജ കെവി അധ്യക്ഷതവഹിച്ചു.

സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ സംസാരിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി ടി സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം, നോർത്ത് മണ്ഡലം പ്രസിഡണ്ട് ഷംനാസ് എംപി. എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിനും കലമുടക്കൽ സമരത്തിലും രമേഷ് ഗോപാൽ, ഭാസ്കരൻ കെ, സജീവൻ ചിത്രാലയം, മുരളി പാറാട്ട്, കലേഷ്, മിഥുൻ, ബൈജു പെരുവട്ടൂർ, ശ്രീജ സജീവൻ, സുരേഷ് തുമ്പക്കണ്ടി, സൂര്യസജീവൻ, ശൈലേഷ് പെരുവട്ടൂർ, രാഖി ഷാജി, കവിത, റോഷന, ശ്രീജു കെ കെ, ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് നോർത്ത് മണ്ഡലം സെക്രട്ടറി ബാലകൃഷണൻ TK സ്വാഗതവും, ബൂത്ത് പ്രസിഡണ്ട് ഖാദർ നന്ദിയും പറഞ്ഞു.
