KOYILANDY DIARY.COM

The Perfect News Portal

കളമളേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: കളമളേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡി. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിൻറെ ആവശ്യം.  ഇത് കോടതി അം​ഗീകരിച്ചു. സ്‌ഫോടനം നടത്തിയ കൺവെൻഷൻ സെന്ററിൽ ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

മാർട്ടിൻറെ വിദേശ ബന്ധങ്ങളുൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ബോംബ് നിർമ്മിക്കുന്നതിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പണം എവിടെ നിന്ന് ലഭിച്ചു എന്നതും കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്ന നിലപാട് കോടതിയിൽ മാർട്ടിൻ ആവർത്തിച്ചു. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും ഇയാൾ കോടതിയിൽ വ്യക്തമാക്കി.

Share news