ബിജെപി ചെങ്ങോട്ടുകാവ് പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമവും പൊതുസമ്മേളനവും സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ബിജെപി ചെങ്ങോട്ടുകാവ് പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമവും പൊതുസമ്മേളനവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇടതു വലത് മുന്നണികളുടെ ദുർഭരണത്തിൽ പൊറുതി മുട്ടിയ ജനങ്ങൾ ഒരു മാറ്റത്തിനായി കൊതിക്കുകയാണെന്നും, യഥാർഥ വികസനത്തിനായി ബിജെപിയെ അധികാരത്തിലെത്തിക്കാൻ ചെങ്ങോട്ടു കാവിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെങ്ങോട്ടുകാവ് പഞ്ചായത്തിൻ്റെ സമഗ്രമായ വികസന രേഖ – ‘നവഗ്രാമ ദർശനം’ അദ്ദേഹം ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു.

ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് വിജയൻ എളാട്ടേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വി സി ബിനീഷ് മാസ്റ്റർ, നിധീഷ്, അഡ്വ. വി. സത്യൻ, എസ് ആർ ജയ്കിഷ്, വൈശാഖ് കെ കെ, ജയകുമാർ, അഭിലാഷ് പോത്തല, ജി. പ്രശോഭ്, സച്ചിൻ എന്നിവർ സംസാരിച്ചു.



