കേളപ്പജിയിലെ സോഷ്യലിസ്റ്റിനെ ചരിത്രം വിസ്മരിക്കുന്നുവെന്ന് കെ. ലോഹ്യ
കൊയിലാണ്ടി: കേളപ്പജിയിലെ സോഷ്യലിസ്റ്റിനെ ചരിത്രം വിസ്മരിക്കുന്നുവെന്ന് കെ. ലോഹ്യ പറഞ്ഞു. കൊയിലാണ്ടിയിൽ ജനതാദൾ എസ് സംഘടിപ്പിച്ച കേളപ്പജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 1951 ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് കിസാൻ മസ്ദൂർ പ്രജാ പാർട്ടി രൂപീകരിക്കുകയും 1952 ൽ കെ.എംപി.പിയുടെ സ്ഥാനാർത്ഥിയായി പൊന്നാനിയിൽ നിന്ന് പാർലിമെന്റിലേക്ക് തെരഞ്ഞടുക്കപ്പെടുകയും തുടർന്ന് പി എസ് പി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) യിൽ ലയിക്കുകയും ചെയ്ത കേളപ്പജിയുടെ ചരിത്രം വിസ്മരിക്കാൻ പലരും ശ്രമിക്കുന്നതായി അദ്ധേഹം അഭിപ്രായപ്പെട്ടു.

കേളപ്പജിയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ പങ്കും അദ്ധേഹം മാതൃഭൂമി പത്ര മാരംഭിക്കാൻ വഹിച്ച പങ്കും പഠിക്കുന്നതോടൊപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് മലബാറിലും കേരളത്തിലും അദ്ധേഹം വഹിച്ച പങ്കും പഠിക്കാൻ പുതു തലമുറയ്ക്ക് അവസരമുണ്ടാവും വിധം പാഠ്യപദ്ധതിയിൽ ഉൾപ്പെടണമെന്നും അദ്ധേഹം പറഞ്ഞു.

സുരേഷ് മേലേപ്പുറത്ത് ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈ പ്രസിഡണ്ട് പി.കെ. കബീർ, യുവ ജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് രബീഷ് പയ്യോളി, ജില്ലാ കമ്മറ്റി അംഗം പുഷ്പ ജി. നായർ, ജി. മമ്മദ് കോയ, രാധാകൃഷണൻ കെ. വി., ബിജു കെ.എം, ഫിറോസ് ബി.ടി എന്നിവർ സംസാരിച്ചു. സിക്രട്ടറി ഷാജി കെ.എം സ്വാഗതം പറഞ്ഞു.
