KOYILANDY DIARY

The Perfect News Portal

കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവെച്ചു

കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. എംഎൽഎ സ്ഥാനം രാജിവച്ചു കൊണ്ടുള്ള രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. എല്ലാ സന്ദർഭവും വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ ദില്ലിയിൽ ഇടപെടുമെന്നു അദ്ദേഹം പറഞ്ഞു. കോളനി എന്നുള്ള പദം ഒഴിവാക്കുന്നത് ഞാൻ നേരത്തെ ആഗ്രഹിച്ചത്. അടിമത്തത്തിന്റെ ഒരു ചിഹ്നമായിരുന്നു ആ വാക്ക്. ആ വാക്ക് ഒഴിവാക്കി ഉത്തരവിറക്കി. പകരം മന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയായും എംഎൽഎ ആയും ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്. പാർലമെന്റിലും തന്റെ ഉത്തരവാദിത്തം നിറവേറ്റും. ചേലക്കരയിലെയും ആലത്തൂരിലെയും ജനങ്ങളോട് നന്ദിയും കടപ്പാടുമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.