തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി കെ ജയകുമാർ ഇന്ന് ചുമതലയേൽക്കും
.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. പി എസ് പ്രശാന്ത് രണ്ടു വർഷക്കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ടായി കെ ജയകുമാർ സ്ഥാനമേൽക്കുന്നത്.

നാളെ മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറക്കുകയാണ്. ചുമതലയേറ്റ ഉടൻ തന്നെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താനാണ് കെ ജയകുമാറിന്റെ തീരുമാനം. കാലാവധി പൂർത്തിയാക്കിയ ദേവസ്വം ബോർഡ് അംഗം എ അജികുമാറിൻ്റെ ഒഴിവിലേക്ക് കെ രാജുവും ഇന്ന് ചുമതലയേൽക്കും.
Advertisements




