കാപ്പാട് ഗൾഫ് റോഡിൽ ജ്യോതി ഓയിൽ മിൽ പ്രവർത്തനം ആരംഭിച്ചു

ചേമഞ്ചേരി: കാപ്പാട് ഗൾഫ് റോഡിൽ ജ്യോതി ഓയിൽ മിൽ പ്രവർത്തനം ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷനിൽ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധന സഹായം നൽകിയാണ് ഓയിൽ മിൽ പ്രവർത്തനം ആരംഭിച്ചത്. ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.

വെളിച്ചെണ്ണയുടെ ആദ്യ വില്പന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ നിർവഹിച്ചു. ലത്തീഫ് ചാരുത ഏറ്റുവാങ്ങി. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഷിജി കെ പി, പഞ്ചായത്ത് മെമ്പർ വത്സല പുല്ല്യത്ത്, പി പി ശ്രീജ എന്നിവർ സംസാരിച്ചു.
