ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) പ്രവർത്തനം ആരംഭിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) പ്രവർത്തനം ആരംഭിച്ചു. ജെ ആർ സി സബ് ജില്ലാ കോഡിനേറ്റർ പി. സി റാജ് ബാഡ്ജും സ്കാർഫും നൽകി അംഗങ്ങളെ സ്വീകരിച്ചു. ജെ ആർ സിയിൽ പ്രവർത്തിക്കുന്നതിലൂടെ ചെറുപ്പം മുതൽ തന്നെ വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മലബാർ കേബിൾ വിഷൻ ജില്ലാ അടിസ്ഥാനത്തിൽ സ്വാതന്ത്രദിനത്തിൽ നടത്തിയ ദേശഭക്തി ഗാനത്തിൽ പങ്കെടുത്ത വർക്ക് PTA പ്രസിഡണ്ട് എം. നിഷിത്ത് കുമാർ മെഡലുകൾ സമ്മാനിച്ചു. ഹെഡ്മിസ്ടസ് തേജസ്വി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ.സുരേഷ് കുമാർ, ഷംജ ഗോപിനാഥ്, സ്കൂൾ JRC കോഡിനേറ്റർ വിജില സായ് എന്നിവർ സംസാരിച്ചു.
