KOYILANDY DIARY.COM

The Perfect News Portal

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയിലിൻ ദാസിന് ജാമ്യത്തിൽ ഇളവില്ല

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ ബെയിലിൻ ദാസിന് വഞ്ചിയൂർ പരിധിയിൽ വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിൻ്റെ ഹർജി കോടതി തള്ളി. ജില്ല സെഷൻസ് കോടതി ഒന്നാണ് ഹർജി തള്ളിയത്. അഭിഭാഷകയെ മർദ്ദിച്ച കേസിലെ ജാമ്യ വ്യവസ്ഥ നിലനിൽക്കും. രണ്ടു മാസത്തേക്ക് വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

 

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻ്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്താൻ ആണ് ബാർ കൗൺസിൽ തീരുമാനം. പ്രതിയായ അഭിഭാഷകനോട് വിശദീകരണം ചോദിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ പറഞ്ഞു. ഇദ്ദേഹത്തെ ബാർ അസോസിയേഷനും സസ്പെൻഡ് ചെയ്തിരുന്നു.

Share news