KOYILANDY DIARY.COM

The Perfect News Portal

ജൂലായ് 9 ദേശീയ പണിമുടക്ക്: വടക്കൻ മേഖലാ പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നയത്തിനെതിരെ ജൂലായ് 9ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ വടക്കൻ മേഖലാ പ്രചാരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ദേശീയപാതയോരത്ത് മുത്തുക്കുടകളും പഞ്ചവാദ്യങ്ങളും മുദ്രാവാക്യം വിളികളുമായി ജാഥയെ വരവേറ്റു. ജാഥാ ലീഡർ സിഐടിയു സംസ്ഥാന സെക്രട്ടറി കെ. എൻ ഗോപിനാഥിനെ സ്വാഗതസംഘം ചെയർമാൻ ഹാരമണിയിച്ച് സ്വീകരിച്ചു. യു.എ. ഖാദർ സാംസ്ക്കാരിക പാർക്കിൽ നടന്ന സ്വീകരണത്തിൽ കെ. സന്തോഷ് അധ്യക്ഷതവഹിച്ചു.

ഡെപ്യൂട്ടി ലീഡർ എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ. സജിലാൽ, സിഐടിയു ജില്ലാ ട്രഷറർ പി.കെ സന്തോഷ്, കെ. ദാസൻ, കെ കെ മമ്മു  എന്നിവർ സംസാരിച്ചു. സി അശ്വനിദേവ് സ്വാഗതവും ഉണ്ണി തിയ്യക്കണ്ടി നന്ദിയും പറഞ്ഞു. 

Share news