കേസിനു വന്ന വനിതാകക്ഷിയോട് അപമര്യാദയായി പെരുമാറിയ ജഡ്ജിക്ക് സ്ഥലംമാറ്റം

കൊല്ലം: കുടുംബകോടതിയിൽ കേസിനു വന്ന വനിതാകക്ഷിയോട് ചേമ്പറിൽ വെച്ച് അപമര്യാദയായി പെരുമാറിയ ജഡ്ജിക്ക് സ്ഥലംമാറ്റം. ചവറ കുടുംബകോടതി ജഡ്ജിയെയാണ് ഹൈക്കോടതി ഇടപെട്ട് എംഎസിടി കോടതിയിലേക്ക് സ്ഥലംമാറ്റിയത്. കഴിഞ്ഞ 19നാണ് സംഭവം. കോടതിയിൽ വെച്ചുണ്ടായ ദുരനുഭവം വനിതാകക്ഷി ജില്ലാ ജഡ്ജിക്ക് എഴുതി നൽകിയിരുന്നു. ഹൈക്കോടതിക്ക് പരാതി കൈമാറിയതിനെത്തുടർന്നാണ് സ്ഥലംമാറ്റം. പരാതിയിൽ അന്വേഷണം തുടരുകയാണ്.

അതേസമയം, സമാനമായ ആരോപണങ്ങൾ നേരിട്ട കോഴിക്കോട് ജില്ലാ ജഡ്ജിയെ ആറ് മാസത്തേക്ക് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് ശേഷം അടുത്തിടെ സർവീസിൽ പുനഃസ്ഥാപിച്ചു. ഹൈക്കോടതിയിലെ വനിതാ ജഡ്ജിയായ ശോഭ അന്നമ്മ കോശിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.

