JCS ഭാരവാഹികൾ സ്ഥാനമേറ്റു
.
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെ 44-ാം മത് സ്ഥാനാരോഹണം നാഷണൽ പ്രസിഡണ്ട് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ഗോകുൽ, സോൺ വൈസ് പ്രസിഡണ്ട് കവിത ബിജേഷ്, മുൻ പ്രസിഡണ്ട് ഡോ. അഖിൽ എസ് കുമാർ, പാസ്റ്റ് പ്രസിഡണ്ട് അശ്വിൻ മനോജ്, സെക്രട്ടറി ഡോ. സൂരജ്, ജിതേഷ് എന്നിവർ പങ്കെടുത്തു. കമൽ പത്ര അവാർഡ് ഗീതാ വെഡിങ് കളക്ഷന്റെ ഡയറക്ടർ അശ്വിന് കൈമാറി.

JCS ടോബിപ് അവാർഡ് സമേധ ആയുർവേദിക്സ് ഡയറക്ടർ ഡോ. പ്രഷ്യ പ്രകാശന് കൈമാറി. JCS ഔട്ട് സ്റ്റാൻഡിങ് യങ്ങ് പേഴ്‌സൺ അവാർഡ് ലീഗൽ എഡ്യൂക്കേറ്ററായ പി. നവനീതിന് കൈമാറി. JCS സല്യൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡ് ആംബുലൻസ് ഡ്രൈവർ എസ് എം റിയാസിന് നൽകി.
പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് ജെസ്ന സൈനുദ്ദീൻ, സെക്രട്ടറി കീർത്തി അഭിലാഷ്, ട്രഷറർ നിയതി ബി എച്ച്.



