എം എ ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ജെ എസ് ദേവദർശനെ ആദരിച്ചു
.
കൊയിലാണ്ടി: മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ നിന്ന് ഒന്നാം റാങ്ക് നേടി നാടിൻ്റ അഭിമാനമായ ജെ എസ് ദേവദർശന്‍ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉപഹാരം നൽകി.

ചാത്തോത്ത് എം എം ജയദേവൻ്റെയും സുനിതയുടെയും മകനാണ് ദേവദർശൻ.
രാജേഷ് കീഴരിയൂർ, കെ. പി രാമചന്ദ്രൻ മാസ്റ്റർ, മുള്ളമ്പത്ത് രാഘവൻ, ഇ. ടി ബിജു, വലിയഞ്ഞാറ്റിൽ രാഘവൻ, അരുൺ സി, റഷീദ് പുളിയഞ്ചേരി എന്നിവർ പങ്കെടുത്തു.



