KOYILANDY DIARY.COM

The Perfect News Portal

തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന് വെട്ടേറ്റു

ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂസ് 7 ചാനലിന്റെ തിരുപ്പൂര്‍ റിപ്പോര്‍ട്ടര്‍  നേശപ്രഭുവിന് നേരെയാണ് ആക്രമണമുണ്ടായത്. തന്നെ അജ്ഞാത സംഘം പിന്തുടരുന്നുവെന്ന്  നേശപ്രഭു നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍  നേശപ്രഭുവിനോട് പൊലീസ് സ്റ്റേഷനിലേക്ക് വരാനായിരുന്നു നിര്‍ദ്ദേശം. പണപ്പിരിവ് നടത്തുന്ന ഇന്‍സ്‌പെക്ടറുടെ
റിപ്പോര്‍ട്ട് പുറത്തുവിട്ട പ്രഭുവിനെതിരെ ഭീഷണി നിലനിന്നിരുന്നു. തുടര്‍ന്നാണിപ്പോള്‍ അക്രമമുണ്ടായിരിക്കുന്നത്.

Share news