കൊയിലാണ്ടിയിൽ നടന്ന കെഎസ്‌ടിഎ മാധ്യമ സെമിനാർ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അധികാരത്തിന്റെ ഇടനാഴികളിൽ വെളിച്ചം വീശേണ്ടുന്ന രാജ്യത്തെ മാധ്യമങ്ങൾ ഭരണാധികാരത്തിന്റെ കുഴലൂത്തുകാരായി മാറിയെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. കെഎസ്‌ടിഎ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പി ച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം, നാലിൽ മൂന്നുഭാഗം സീറ്റുകളും നേടി അധികാരത്തിൽവന്ന രാജീവ് ഗാന്ധി സർക്കാരിന്റെ അഴിമതി തുറന്നു കാണിക്കാനുള്ള ധൈര്യം കാണിച്ചിരുന്ന മാധ്യമങ്ങളായിരുന്നു മുമ്പ് രാജ്യത്തുണ്ടായിരുന്നത്.

മോദി സർക്കാരിനെതിരെ ചെറിയ ശബ്ദം പോലും പുറപ്പെടുവിക്കാൻ വൻകിട മാധ്യമങ്ങൾക്കുപോലും ഇപ്പോൾ കഴിയുന്നില്ല. എന്നാൽ ആർക്കും എന്തും പറയാൻ സ്വാതന്ത്ര്യമുള്ള കേരളത്തിലെ മാധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ കഴിയുമോ എന്ന് മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം വൈസ് ചെയർമാൻ കെ കെ മുഹമ്മദ് അധ്യക്ഷനായി.


ദേശാഭിമാനി ബ്യൂറോ ചീഫ് പി വി ജീജോ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി മഹേഷ്, സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി സുധ, പി വിശ്വൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റിയംഗം വി പി മനോജ്, ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ എം രാജൻ എന്നിവർ പങ്കെടുത്തു. കെ എൻ സജീഷ് നാരായണൻ സ്വാഗതവും സെമിനാർ സംഘാടക സമിതി കൺവീനർ ഡി കെ ബിജു നന്ദിയും പറഞ്ഞു.

