KOYILANDY DIARY.COM

The Perfect News Portal

തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: ലാൻ്റ്  ഡവലപ്മെൻ്റ് പ്രവൃത്തി പുന:സ്ഥാപിക്കുക, വാട്ടർഷെഡ് പ്രവൃത്തി തെയ്യാറാക്കുന്നതിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുക, അശാസ്ത്രീയമായ NMMS അവസാനിപ്പിക്കുക, കൂലി കുടിശ്ശിക അനുവദിക്കുക, തൊഴിൽ ദിനം 200 ആക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് NREG വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി.
സമരം യൂണിയൻ ജില്ലാ സെക്രട്ടറി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സി. ടി. ബിന്ദു അധ്യക്ഷത വഹിച്ചു. കെ. രജിത, പി. സി സതീഷ് ചന്ദ്രൻ, പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. സി. പ്രഭാകരൻ, എ സോമശേഖരൻ, ഇന്ദിര പുറ്റാട്ട്, സി. ടി കുഞ്ഞിരാമൻ, ശാലിനി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. 
Share news