തൊഴിൽമേള: സംഘാടകസമിതി രൂപീകരിച്ചു
കൊയിലാണ്ടി: തൊഴിൽ അന്വേഷകർക്ക് ആശ്വാസവുമായി തൊഴിൽമേള.. സംഘാടകസമിതി രൂപീകരിച്ചു. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. വിംങ് വടകര മേഖലയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കൊയിലാണ്ടി നഗരസഭ ഇഎംഎസ് ടൗൺഹാളിലാണ് മേള സംഘടിപ്പിക്കുന്നത്.

വിഎച്ച്എസ്ഇ കോഴ്സ് പാസായ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ മേളയിൽപങ്കെടുക്കാവുന്നതാ ണ്. തൊഴിൽമേളയുടെ സംഘാടനത്തിനും വിജയത്തിനുമായി വിളിച്ചുചേർത്ത സംഘാടകസമിതി യോഗം കൊയിലാണ്ടി ഗവൺമെൻറ് ബോയ്സ് സ്കൂളിൽ നടന്നു. കൗൺസിലർ ശ്രീമതി ലളിത യോഗം ഉദ്ഘാടനം ചെയ്തു. വടകര മേഖല അസിസ്റ്റൻറ് ഡയറക്ടർ അപർണ വി. ആർ. അധ്യക്ഷത വഹിച്ചു. കോഴിക്കോട് കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ അബ്ദുൽ ഗഫൂർ തൊഴിൽമേളയുടെ വിശദ വിവരങ്ങൾ അവതരിപ്പിച്ചു.

യോഗത്തിൽ പി.ടി.എ. വൈസ് പ്രസിഡണ്ട് സുധീർ, അശോകൻ (സൂപ്രണ്ട്), പ്രിൻസിപാൾമാരായ ബിജേഷ് ഉപ്പാലക്കൽ, രതീഷ് എസ്. വി, ഫൈസൽ, എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ബിന്ദു, പ്രധാനാധ്യാപകന്റെ ചുമതലയുള്ള സുരേഷ് സി, സഞ്ജീവ്, സപിൻ, മഞ്ജുഷ, പ്രശാന്ത്, ഷിജു, സക്കറിയ, ഹബീബ് റഹ്മാൻ, റഹീം തുടങ്ങിയവർ സംസാരിച്ചു.

മേളയുടെ വിജയത്തിനായി വിവിധ സബ്ബ് കമ്മിറ്റികൾ രൂപീകരിച്ചു, കൺവീനർമാർ, ജോയിൻറ് കൺവീനർമാർ, അംഗങ്ങൾ തുടങ്ങിയവരെ നിയമിച്ചു. കൊയിലാണ്ടിയിൽ ഇത്തരത്തിലുള്ള ഒരു തൊഴിൽമേള ആദ്യമായിട്ടാണ് സംഘടിപ്പിക്കുന്നതെന്ന് ലംഘാടകർ പരഞ്ഞു. തൊഴിൽ തേടുന്നവർക്കും തൊഴിൽ ദാതാക്കൾക്കും സൗകര്യങ്ങൾ ഒരുക്കി മേള ഒരു വൻ വിജയമാക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.
