കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ആരംഭിച്ചു

കൊയിലാണ്ടി: കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ആരംഭിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമല ഉദ്ഘാടനം ചെയ്തു. കെ.സി.എഫ് ചെയർമാൻ എം. ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. വിവിധ സ്വകാര്യ കമ്പനികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി താലൂക്ക് പരിധിയിലെ ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. അപർണ ഷൈബിക്ക്, ഇടത്തിൽ രാമചന്ദ്രൻ, നെല്ലാടി ശിവാനന്ദൻ, വേലായുധൻ കീഴരിയൂർ എന്നിവർ പ്രസംഗിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും അബ്ദുറഹിമാൻ പുതുശ്ശേരി നന്ദിയും പറഞ്ഞു.

