ആഭരണ നിർമാണതൊഴിലാളികൾ ധർണ നടത്തി

കോഴിക്കോട്: ആഭരണ നിർമാണതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വിൽക്കുന്നതിന് പിന്നിലെ തട്ടിപ്പ് തടയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആഭരണ നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് അളത്തിൽ വാസു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പി ശശി സംസാരിച്ചു. സെക്രട്ടറി കെ ജയരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി കെ സുരേഷ്ബാബു നന്ദിയും പറഞ്ഞു.
