റവന്യൂ ജില്ലാ കലോത്സവത്തിന് ഒരു ദിവസത്തെ ഭക്ഷണത്തിന് അരി സംഭാവന നൽകി ജെസ്ന സൈനുദ്ദീൻ
.
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് ഒരു ദിവസത്തെ ഭക്ഷണം ഒരുക്കിയ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്കൂളിന് അരി സംഭാവന നൽകി കൊയിലാണ്ടി ജെസിഎസ് പ്രസിഡണ്ട് ജെസ്ന സൈനുദ്ദീൻ. പ്രധാന അധ്യാപിക ഷജിത ടീച്ചർക്ക് അരി കൈമാറി. ചടങ്ങിൽ ഡോ. അഖിൽ എസ് കുമാർ (മുൻ പ്രസിഡണ്ട് ജെസിഐ കൊയിലാണ്ടി), ഡോ. സൂരജ് എസ് എസ് (സെക്രട്ടറി), പ്രവീൺ കമ്മട്ടേരി, നവീന ബിജു (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



