KOYILANDY DIARY.COM

The Perfect News Portal

”ജീവതാളം” സുകൃതം ജീവിതം- മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു

”ജീവതാളം” സുകൃതം ജീവിതം- മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു..
കൊയിലാണ്ടി: സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ സംഘടിപ്പിക്കുന്ന ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
മെഗാ മെഡിക്കൽ ക്യാമ്പ്, എക്സിസിബിഷൻ, ജീവിതശൈലീ രോഗനിർണ്ണയം, ആരോഗ്യമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, സെമിനാർ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും. ടൗൺ ഹാളിൽ 3 ദിവസങ്ങളിലായി 28 വരെ നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടന പരിപാടിയിൽ നഗരസഭ അധ്യക്ഷ കെ.പി. സുധ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സി. പ്രജില, കെ. ഷിജു, ഇ.കെ. അജിത്, കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, സിന്ധു സുരേഷ്, എ. അസീസ്, എ.ലളിത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: വി. വിനോദ്, ഡോ: സന്ധ്യ കുറുപ്പ്, മെഡിക്കൽ ഓഫീസർമാരായ ഡോ. പി.ടി.അനി, ഡോ. സി.സ്വപ്ന, ഹെൽത്ത് സൂപ്പർവൈസർ ജോയ് തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സഖിത, നഗരസഭ എച്ച്. ഐ. ഇ. ബാബു, സി.ഡി.എസ് അധ്യക്ഷരായ എം. പി. ഇന്ദുലേഖ, കെ. കെ. വിപിന എന്നിവർ സംസാരിച്ചു.
Share news