KOYILANDY DIARY.COM

The Perfect News Portal

ജിദ്ദ – കരിപ്പൂർ എയർ ഇന്ത്യ വിമാനത്തിന്‍റെ ടയറുകൾ പൊട്ടി; നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ്; യാത്രക്കാർ സുരക്ഷിതർ

.

ഒഴിവായത് വലിയ ആകാശ ദുരന്തം. ടയറുകൾ പൊട്ടിയതിനാൽ നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിഗ് നടത്തി എയർ ഇന്ത്യ വിമാനം. ജിദ്ദയിൽ വന്ന വിമാനം കരിപ്പൂരായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ലാൻഡിങ് ​ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തിരമായി ഇറങ്ങിയത്. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന 160 പേരും സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു. യാത്രാമധ്യേ അപകടം മനസിലാക്കിയ പൈലറ്റ് അടിയന്തര ലാൻഡിങ് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Share news