KOYILANDY DIARY.COM

The Perfect News Portal

രാസ ലഹരിക്കെതിരെ പോരാട്ടപ്പന്തങ്ങളുമായി ജെ.സി.യു പയ്യോളി.

പയ്യോളി: അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന രാസ ലരിക്കെതിരെ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ പയ്യോളിയും, പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായി രാസലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി. പയ്യോളി ബസ്റ്റാൻഡ് പരിസരത്ത് മുൻസിപ്പൽ കൗൺസിലർ സി പി ഫാത്തിമ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ സതീഷ് പയ്യോളി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡണ്ട് സവാദ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
മെമ്പർമാരായ ഐ.പി.പി നിഷാന്ത്, കെ.എം ഷമീർ, ജിതേഷ് എം.പി, ഫസീല നസീർ, അനി തായനാടത്ത്, പ്രതീഷ് കെ, രാജീവൻ ഒതയോത്ത്, പ്രദീപ് കണിയാരിക്കൽ, ബാലകൃഷ്ണൻ വട്ടക്കുനി, ഉണ്ണി കൈനോളി, പ്രകാശൻ വി.ടി, സുമേഷ് പി, ഷാജി മടവന എന്നിവർ സംസാരിച്ചു. 
പയ്യോളി, കീഴൂർ എന്നിവിടങ്ങളിലൂടെ പ്രമുഖ ഗാന്ധിയൻ കേളപ്പജിയുടെ ഭവനമായ കൊയപ്പള്ളി തറവാട്ടിൽ സമാപിച്ചു. ലയൺസ് ക്ലബ് പയ്യോളി, പട ലഹരി വിരുദ്ധ സമിതി പയ്യോളി, നാട്ടുകൂട്ടം റസിഡൻസ് അസോസിയേഷൻ, ശ്രീശൻ സൂര്യ ഇവെൻസ് കീഴൂർ, കെ .വി .വി.ഇ.എസ് തുറയൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. 
.
.
സമാപന സമ്മേളനം ബാലഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ കൊടക്കാട്, രാമകൃഷ്ണൻ, ജെ.സി.യു സെക്രട്ടറി നാസർ കെ.ടി, ട്രഷറർ ഷിജു റാണി എന്നിവർ  സംസാരിച്ചു.
Share news