KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം ശ്രദ്ധേയമായി

.
കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവീക്ഷേത്ര കാളിയാട്ട മഹോത്സവത്തിനെത്തിയ ഭക്തജനങ്ങൾക്ക് ആശ്വാസമായി ജെസിഐ കൊയിലാണ്ടി സഹാനി ഹോസ്പിറ്റൽ നന്തിബസാറിന്റെ സഹകരണത്തോടെ ഉത്സവ നഗരിയിൽ പ്രവർത്തിച്ച പ്രഥമ ശുശ്രൂഷ കേന്ദ്രം ശ്രദ്ധേയമായി. മഹോത്സവത്തിന് കൊടിയേറിയ ദിവസം ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡന്റ് ജസ്ന സൈനുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടി നായർ ഉദ്ഘാടന ചെയ്ത പ്രഥമ ശുശ്രൂഷ കേന്ദ്രം കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിവസം വരെ  പ്രവർത്തിച്ചു.
ഉത്സവ നഗരിയിലെ ചൂടും തിരക്കും കാരണം തളർന്നുവീണവർക്കും പരിക്കേറ്റവർക്കും തത്സമയം ശുശ്രൂഷ നൽകി. ജനത്തിരക്കിനിടയിൽ നിന്ന് ആംബുലൻസിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും രോഗികളെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. തുടർ ചികിത്സ ആവശ്യമായവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മഹോത്സവത്തിൽ ജെസിഐ കൊയിലാണ്ടി നടത്തിയ സേവനം ഏറെ പ്രശംസനീയമാണെന്ന് ഭക്തജനങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളും അഭിപ്രായപ്പെട്ടു.
കൊറോണ കാലഘട്ടത്തിലൊഴികെ 2013 മുതൽ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൽ ജെസിഐ കൊയിലാണ്ടിയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രം പ്രവർത്തിച്ചു വരുന്നുവെന്നും ഉത്സവത്തിന് എത്തുന്നവർക്ക്  ഉപകാരപ്രദമായ ഈ സേവനം ചെയ്യാൻ കഴിയുന്നത് ഏറെ ചരിതാർഥ്യമുളവാക്കുന്നതായും  ജെസിഐ കൊയിലാണ്ടിയുടെ പ്രസിഡന്റ് ജസ്ന സൈനുദ്ദീൻ, മുൻ പ്രസിഡന്റ് അഡ്വ: ജി. പ്രവീൺകുമാർ, പ്രോഗ്രാം ഡയറക്ടർ ജിതേഷ് ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.
Share news