ജെ സി ഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ജെ സി ഐ കൊയിലാണ്ടിയുടെ മുൻ പ്രസിഡണ്ട് ഒ കെ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെ സി ഐ കൊയിലാണ്ടി പ്രസിഡണ്ട് ഡോക്ടർ അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ചു.

ഇൻറർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായർ സെഷൻ കൈകാര്യം ചെയ്തു. ട്രെയിനിങ്ങിന് നേതൃത്വം നൽകി. ഡോക്ടർ അയന എസ് ആർ, രജീഷ് എൻ കെ, അശ്വിൻ മനോജ് എന്നിവർ സംസാരിച്ചു.

