ജെ.സി.ഐ കൊയിലാണ്ടി സ്കൂൾ വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണം ചെയ്തു.

കൊയിലാണ്ടി: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ കൊയിലാണ്ടി ഭാരവാഹികൾ പൊയിൽകാവ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്കൂൾ കിറ്റ് വിതരണം ചെയ്തു. 25 വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ടുബുക്ക് എന്നിവ അടങ്ങുന്ന കിറ്റ് ജെ.സി.ഐ കൊയിലാണ്ടി പ്രസിഡണ്ട് അശ്വിൻ മനോജ് UP, HS, HSS വിഭാഗം മേധാവികൾക്ക് കൈമാറി.

JCI INDIA സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 3000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കാൻ ജെ.സി.ഐ ഇന്ത്യയിലേക്ക് ശുപാർശ ചെയ്തതായും പ്രസിഡണ്ട് അറിയിച്ചു.

ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ രജീഷ് നായർ, ട്രഷറർ അർജുൻ, ലേഡി ജെസി നിയതി, ജയ്കിഷ് മാസ്റ്റർ, പാസ്റ്റ് പ്രസിഡണ്ട് പ്രവീൺകുമാർ, അഡ്വ. പ്രവീൺ, ഡോ. അഭിലാഷ് എന്നിവർ സന്നിഹിതരായിരുന്നു.
