KOYILANDY DIARY.COM

The Perfect News Portal

ജയറാമിന്റെയും പാര്‍വതിയുടെയും മകൻ കാളിദാസ് ജയറാം വിവാഹിതനായി

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മോഡലായ താരിണി കലിംഗരായരെ കാളിദാസ് താലി ചാര്‍ത്തി. രാവിലെ 7.15നും എട്ടുനുമിടയിലായിരുന്നു വിവാഹ മുഹൂര്‍ത്തം. ഇരുവരുടെയും പ്രണയവിവാഹമാണ്. 1992ല്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെ വിവാഹം. ഇരുവരുടെ മകള്‍ മാളവികയുടെ വിവാഹം ഈ വര്‍ഷം മെയില്‍ ഇവിടെ വച്ചായിരുന്നു.

കഴിഞ്ഞദിവസം ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി പ്രീ വെഡിംഗ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. ലണ്ടനിലായിരുന്ന കാളിദാസിന്റെ സഹോദരി മാളവികയും ഭര്‍ത്താവും ലണ്ടനില്‍ ഉദ്യോഗസ്ഥനുമായ നവനീത് ഗിരീഷും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. കൂടാതെ മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ് ഉള്‍പ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ താരിണി ചെന്നൈയിലെ ഏറ്റവും പ്രശസ്തരായ കലിംഗരായര്‍ കുടുംബാംഗമാണ്. 2022ല്‍ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത താരിണി 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ ആപ്പ് എന്നീ ടൈറ്റിലുകള്‍ നേടിയിട്ടുണ്ട്.

Advertisements
Share news