ജനതാദൾ നേതാവായ മൂലക്കൽ മൊയിതിയെ അനുസ്മരിച്ചു

അരിക്കുളം: ജനതാദൾ നേതാവായിരുന്ന മൂലക്കൽ മൊയിതിയെ അനുസ്മരിച്ചു. ജനതാദൾ പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡണ്ട്, ആർജെഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ സാമുഹ്യ സാസ്ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന മൂലക്കൽ മൊയ്തിയുടെ അഞ്ചാം ചരമദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ നടന്ന അനുസ്മരണം ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.

ആർജെഡി പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് വള്ളോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജെ. എൻ. പ്രേംഭാസിൻ, വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, പി.സി. നിഷാകുമാരി, കെ.എം. മുരളിധരൻ, സി.വിനോദൻ, പി. ശങ്കരൻ നായർ എന്നിവർ സംസാരിച്ചു.

