ജനമൈത്രി റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ജനമൈത്രി റെസിഡൻസ് അസോസിയേഷൻ ആന്തട്ട യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഭാസ്കരൻ കെ എൻ മുഖ്യാതിഥിയായി. ഉദ്ഘാടനത്തോടനുബന്ധിച്ച് മലബാർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.

മനോജ് നായർ ക്യാമ്പ് സംബന്ധിച്ച് വിശദീകരണം നൽകി. അസോസിയേഷൻ പ്രസിഡണ്ട് ശ്രീനിവാസൻ എം പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ കലാകായികരംഗത്ത് ഉന്നത വിജയികളായവർക്ക് ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബബിന എം പി, ആലി സി പി, സുധാ കാവുങ്കൽ, വിവിധ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടുമാരായ പവിത്രൻ പി, സോമൻ ചാലിൽ, ആന്തട്ട യുപി സ്കൂൾ ഹെഡ്മാസ്റ്റർ അരവിന്ദൻ മാസ്റ്റർ, സുധ എം, വേലായുധൻ എം കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ഹരിദാസൻ എ സ്വാഗതവും റിയാസ് അബൂബക്കർ നന്ദിയും പറഞ്ഞു.



