KOYILANDY DIARY.COM

The Perfect News Portal

ജനമൈത്രി പോലീസും, ട്രാഫിക് യൂണിറ്റും, ടൂറിസം പോലീസും ചേര്‍ന്ന് ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രം രാഷ്ട്രീയ ഏകദ ദിവസമായി ആചരിക്കുന്നതിന് ഭാഗമായി കൊയിലാണ്ടി മാറുകയാണ് എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കൊയിലാണ്ടി ജനമൈത്രി പോലീസും, ട്രാഫിക് യൂണിറ്റും, ടൂറിസം പോലീസും ചേര്‍ന്ന് കൊയിലാണ്ടിയിലെ വിവിധ എസ്‌പി‌സി യൂണിറ്റുകളും പൊതുജന പങ്കാളിത്തത്തോടെ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
.
.
ആനക്കുളം ചിറ പരിസരത്തുവെച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുജിലേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ എത്തിയ റാലി കൊയിലാണ്ടി പോലീസ് സ്റ്റേഷൻ SHO അഭിലാഷ് ഡേവിഡ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. നിരവധി സംഘടനകളും പൗര പ്രമുഖരും, വിവിധ സംഘടനകളും പങ്കെടുത്തു
Share news