മൂടാടിയിൽ കാനത്തിൽ ജമീല സ്മാരക പാലം പ്രവൃത്തി ഉത്ഘാടനം ചെയ്തു
മൂടാടി: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഓർമ്മയ്ക്കായി നിർമ്മിക്കുന്ന പാലം പ്രവൃത്തി ഉത്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ കടലൂർ തോട്ടുമുഖം പാലത്തിന് കാനത്തിൽ ജമീല എം.എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്. അവരോടുളള ആദരവിൻ്റെ ഭാഗമായാണ് പാലത്തിന് എം.എൽ.എയുടെ പേര് നൽകാൻ തീരുമാനിച്ചത്.

മൂടാടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില പ്രവൃത്തി ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഷഹീർ വി.എ. കെ – സി.കെ. അബുബക്കർ റാഫി ദാരിമി, ഷിഹാസ് ബാബു, ശശി ടി.ടി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ റസി ബഷീർ സ്വാഗതവും റഫീഖ് പുത്തലത്ത് നന്ദിയും പറഞ്ഞു.




