ജമാഅത്തെ ഇസ്ലാമി ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു

പയ്യോളി: “മാനുഷരെല്ലാരും ഒന്നുപോലെ” എന്ന ഓണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി പയ്യോളി ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണസൗഹൃദ സംഗമം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ ഷെഫീക്ക് വടക്കെയിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എം.എം മുഹിയുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പയ്യോളി ഏരിയ പ്രസിഡണ്ട് ടി.എം. ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഇ. കെ. ശീതൾ രാജ്, ഇബ്രാഹിം തിക്കോടി, വേണു കുനിയിൽ, പി.എം. അഷറഫ്, ഷൈജൽ സഫാത്ത്, കെ. പി പ്രദീപൻ, ഭാസ്കരൻ, അബൂബക്കർ മാസ്റ്റർ മഫാസ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. വി അൽത്താസ്, കെ. ടി ഹംസ, വി.കെ അബ്ദുല്ല, ഒ.അബ്ദുല്ല മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഏരിയ വൈസ് പ്രസിഡണ്ട് ടി പി അബ്ദുൽ മജീദ് സ്വാഗതവും പി. ആർ ആൻഡ് മീഡിയ സെക്രട്ടറി ടി എ ജുനൈദ് നന്ദിയും പറഞ്ഞു.
