KOYILANDY DIARY.COM

The Perfect News Portal

ഐ വി ദാസ് ദിനാചരണവും വായനാപക്ഷാചരണ സമാപനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: സാംസ ഗ്രന്ഥാലയം കുറുവങ്ങാട് ഐ വി ദാസ് ദിനാചരണവും വായനാപക്ഷാചരണ സമാപനവും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം നിർവഹിച്ചു. SSLC,+ 2, LSS, USS വിജയികളെ അനുമോദിച്ചു. ഡോ. രഞ്ജിത്ത് ലാൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വാർഡ് കൗൺസിലർ സി. പ്രഭ ഉപഹാര വിതരണം നടത്തി. എ. സുധാകരൻ, ടി. ദാമോദരൻ, എൻ. കെ. അബ്ദുൾ നിസാർ, അജയൻ എം.എം എന്നിവർ സംസാരിച്ചു.
Share news